1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Covid Case News

കര്‍ണാടകയിലെ 30ല്‍ 25 ജില്ലകളിലും സീറോ കൊവിഡ് കേസുകള്‍!

Karnataka
കര്‍ണാടകയിലെ 30ല്‍ 25 ജില്ലകളിലും സീറോ കൊവിഡ് കേസുകള്‍. 2020 മാര്‍ച്ച് എട്ടിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ കൊവിഡ് കര്‍ണാടകയില്‍ കുറയുന്നത്. തിങ്കളാഴ്ച അഞ്ചുജില്ലകളില്‍ മാത്രമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ബെഗളൂരു അര്‍ബനില്‍ 40, ചിത്രദുര്‍ഗ 2, കോളാര്‍ 3, മൈസൂര്‍ 1, യഡ്ഗീര്‍ 2 എന്നിങ്ങനെയാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആകെ 48കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
 
മൂന്നാംതരംഗത്തില്‍ ഈവര്‍ഷം ജനുവരി ഒന്നിന് കര്‍ണാടകയിലെ കൊവിഡ് കേസ് 9386 ആയിരുന്നു. ഇത് ജനുവരി 24ല്‍ എത്തിയപ്പോള്‍ 3,62487 ആയി. 
അടുത്ത ലേഖനം
ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍