ബാംഗ്ലൂര്‍|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (12:36 IST)
കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ ബിജെപി എം എല്‍ എമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമാകുന്നു. നിയമസഭയില്‍ കരിമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു മൊബൈല്‍ ഫോണില്‍ എംഎല്‍എമാരുടെ ലീലാവിലാസങ്ങള്‍. ഒരു സ്വകാര്യ ചാനലാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പ്രഭു ചവാന്‍ എന്ന ബിജെപി എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഫോട്ടോ സൂം ചെയ്ത് ആസ്വദിച്ചുകൊണ്ടിരുന്നത്. ഇതുകൂടാതെ ഈ ചിത്രങ്ങള്‍ ഇയാള്‍ മറ്റൊരാളെ കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു എംഎല്‍എയായ യു ബി ബനാക്കര്‍ ഇതേസമയം മൊബൈലില്‍ കാന്‍ഡി ക്രഷ് കളിയിലായിരുന്നു.
എന്നാല്‍ ചിത്രത്തിനു താഴിക്കൊടുത്തിരുന്ന് തലക്കെട്ട് വായിക്കുകയായിരുന്നു താനെന്നാണ് ചവാന്‍ പറഞ്ഞു. നിയമസഭയില്‍ മൊബൈയില്‍ ഉപയോഗിക്കരുതെന്ന നിയമ ലംഘിച്ചതിന് ചവാന്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ സഭയിലെ മറ്റു കക്ഷികളായ ജനതാദളും കോണ്‍ഗ്രസും നിശിതമായി വിമര്‍ശിച്ചു. നേരത്തെ 2012 ല്‍ നിയമസഭാ സമ്മേളനത്തിനിടെ ബിജെപി എംഎല്‍എമാര്‍ അശ്ലീല വീഡിയോകള്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വന്‍ വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.