Last Updated:
ബുധന്‍, 26 നവംബര്‍ 2014 (15:45 IST)
കര്‍ണാടക വൈദ്യുത മന്ത്രിക്കെതിരെ വാര്‍ത്ത നല്‍കിയതിനു രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്ക് അപ്രഖ്യാപിത വിലക്ക് നേരിടുന്നതായി ആരോപണം.
ന്യൂസ് 9 ഇംഗ്ലീഷിനും ടിവി 9 കന്നട എന്നിവയുടെ സംപ്രേക്ഷണമാണ് നിലച്ചത്.
ഇന്നലെ രാത്രി പത്തര മുതല്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയിലെ കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ഈ ചാനലുകളുടെ സംപ്രേക്ഷണം നിറുത്തി വച്ചത്. എന്നാല്‍ ചാനല്‍ ബ്ലോക്ക് ചെയ്തു എന്ന അരോപണം കേബിള്‍ ഓപ്പറേഷന്‍ അസോസിയേഷന്‍ തള്ളി.
മന്ത്രി ഡി.കെ ശിവകുമാറിനെതിരെ വാര്‍ത്ത കൊടുത്തതിനാണ് നടപടിയെന്നാണ് പരാതി. എന്നാല്‍ ചാനലിന്റെ സംപ്രേക്ഷണം നിറുത്തി വച്ചതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.