1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kangana Ranaut Instagram Post

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

Kangana
സിനിമയില്‍ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണമെന്ന് കങ്കണ റണാട്ട്. സിനിയിലുള്ള പ്രയാസം ഇതിനുമുന്നില്‍ ഒരു തമാശയാണെന്നും അവര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ മത്സരിക്കുന്നത്. അവസാന ഘട്ടമായ ഏഴാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിനാണ് ഇവിടെ പോളിങ് നടക്കുക. ഒരു ഇന്‍സ്റ്റഗ്രാം സ്റ്റാറിയിലൂടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. 
 
ഒരു ദിവസം 450 കിലോമീറ്ററാണ് മലകള്‍ വഴിയും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും സഞ്ചരിച്ചത്. കൂടാതെ രാത്രിയും യാത്രയിലാണ്. ശരിക്കും ആഹാരം പോലും കഴിക്കാന്‍ സാധിക്കാതെ കാറിലിരുന്ന് അലയുകയാണ്. ഇതുവച്ചു നോക്കുമ്പോള്‍ സിനിമ നിര്‍മിക്കുന്നത് ഒരു തമാശയായിട്ടാണ് തോന്നുന്നതെന്ന് കങ്കണ പറഞ്ഞു. അതേസമയം ഇലക്ഷന്‍ പ്രമാണിച്ച് കങ്കണയുടെ അടിയന്തരാവസ്ഥ എന്ന സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയായിട്ടാണ് സിനിമയില്‍ കങ്കണ എത്തുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്