രാഹുൽ ഗാന്ധി പെട്ടുപോയതാണ്, എല്ലാത്തിനും ഉത്തരവാദി സോണിയ മാത്രം: കങ്കണ റണൗട്ട്

Rahul Gandhi, Lok Sabha Election 2024, Wayanad, Election News, Webdunia Malayalam
Rahul Gandhi
അഭിറാം മനോഹർ| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (15:18 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. സോണിയ ഗാന്ധിയുടെ മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിര്‍ബന്ധിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടി വന്നവരാണെന്നും അതിന് കാരണം സോണിയ ഗാന്ധിയാണെന്നും കങ്കണ പറഞ്ഞു. മക്കളെ അവരുടെ താത്പര്യത്തിനനുസരിച്ച് വിടാതെ ബുദ്ധിമുട്ടിക്കുകയാണ് സോണിയ ഗാന്ധി ചെയ്തതെന്നും കങ്കണ പറയുന്നു.

അന്‍പത് വയസിന് മുകളിലുള്ള രാഹുലിനെ യുവനേതാവായാണ് ഇപ്പോഴും ഉയര്‍ത്തി കാണിക്കുന്നത്. ഇതെല്ലാം നിര്‍ബന്ധത്തിന് വഴങ്ങി രാഹുല്‍ ചെയ്യുന്നതാണ്. വേണമെങ്കില്‍ രാഹുലിന് സിനിമയില്‍ വരെ ഒരു കൈ നോക്കാമായിരുന്നു. അദ്ദേഹം മികച്ച നടനായേനെ. രാഹുലിന്റെ അമ്മ ലോകത്തെ സമ്പന്നരില്‍ ഒരാളാണ്. സ്വത്തിന് ഒരു ക്ഷാമവുമില്ല. രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരു ചുറ്റിക്കളികഥയുണ്ട്. അദ്ദേഹത്തിന് ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കുന്നില്ലെന്നും കിംവദന്തിയുണ്ടെന്നും കങ്കണ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :