എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കങ്കണാ റണാവത്തിനെതിരെ ലൈംഗിക അധിക്ഷേപം നടത്തി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്

Kangana
Kangana
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (08:36 IST)
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കങ്കണാ റണാവത്തിനെതിരെ ലൈംഗിക അധിക്ഷേപം നടത്തി കോണ്‍ഗ്രസ് നേതാവ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയെ അധിക്ഷേപിച്ചത്. പിന്നാലെ സുപ്രിയയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം സോഷ്യല്‍ മീഡിയ എക്‌സില്‍ കങ്കണ പങ്കുവച്ചു. ഒരു കലാകാരി എന്ന നിലയില്‍ 20 വര്‍ഷ കാലയളവില്‍ എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും താന്‍ വേഷം കെട്ടിയിട്ടുണ്ടെന്നും നിഷ്‌കളങ്കയായ പെണ്‍കുട്ടി മുതല്‍ വശീകരണത്തിലൂടെ ചാരവൃത്തി നടത്തുന്ന സ്ത്രീയായും ലൈംഗിക തൊഴിലാളിയായും തലൈവിലെ വിപ്ലവ നേതാവുമായുമെല്ലാം എത്താന്‍ കഴിഞ്ഞുവെന്നും കങ്കണ മറുപടിയായി പറഞ്ഞു.

മാണ്ഡിയിലെ സ്ഥാനാര്‍ത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം പുറത്തുവന്നത്. പിന്നാലെ പ്രതിഷേധം ശക്തമായതോടെ സുപ്രിയ പോസ്റ്റ് ഡിലീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :