ചെന്നൈ|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (17:05 IST)
ഒരാള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് അയാളുടെ വ്യക്തിസ്വാന്ത്ര്യമാണെന്ന് കമല്‍ഹാസന്‍. പുതിയ ചിത്രം തൂങ്കാവനത്തിന്റെ ഓഡിയോ റിലീസിംഗ് വേളയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. ഒരാള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് അയാളാണ്. അത് അയാളുടെ വ്യക്‌തിസ്വാതന്ത്ര്യമാണ് കമല്‍ പറഞ്ഞു. താന്‍ സ്‌ഥിരമായി ബീഫ് കഴിച്ചിരുന്നതായും ഭരണകൂടം ഭക്ഷണം തീരുമാനിക്കേണ്ടെന്നും കമല്‍ വ്യക്‌തമാക്കി.
ഉത്തര്‍പ്രദേശ് ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് 52 കാരനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിന്റെ പശ്‌ചാത്തിലാണ് കമല്‍ഹാസന്റെ പ്രതികരണം.നേരത്തേ ഫര്‍ഹാന്‍ അക്‌തറും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.