ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചില്ല: രാഹുൽ ഈശ്വറിന്റെ കാര്‍ വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു

കായംകുളം| VISHNU N L| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (14:21 IST)
ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചില്ലെന്നാരോപിച്ച് രാഹുൽ ഈശ്വറിനുനേരെ വിദ്യാർത്ഥികളുടെ ആക്രമണം. കായംകുളം എംഎസ്എം കോളേജിൽ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനായി പുറത്തെത്തിയ രാഹുല്‍ ഈശ്വറിനെ ഒരുസംഘം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു.

ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചാല്‍ മാത്രമേ പുറത്തു വിടൂ എന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാഹുല്‍ കാറിനുള്ളില്‍ കയറുകയും വിദ്യാര്‍ഥികള്‍ കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിഗ്രി വിദ്യാർത്ഥി വൈശാഖിനെ പൊലിസ് അറസ്റ്റ് ചെയ്തു.

അക്രമികള്‍ക്കെതിരെ കായംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇത് സാംസ്‌കാരിക ഫാസിസമാണെന്നും, ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കാത്തവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമെന്നും അതിനുള്ള സാഹചര്യമുണ്ടാക്കണമെന്നും രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :