കൊച്ചി|
VISHNU N L|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (15:16 IST)
ഫീഫ് ഫെസ്റ്റും ഫാസിസവും രാജ്യം മുഴുവന്‍ ബഹളം നടന്നുകൊണ്ടിരിക്കെ ഇന്ത്യക്കാര്‍ മുഴുവനും മലയാളികളുടെ ബീഫ് തീറ്റയുടെ കണക്ക് കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ മലയാളി തിന്നു തീര്‍ത്തത് 2,50,000 ടണ്‍ ബീഫാണ്. ഈ സാമ്പത്തിക വര്‍ഷം ആകെ കേരളത്തില്‍ വിറ്റു തീര്‍ന്നത് 4,45,000 ടണ്‍ ഇറച്ചി ആയിരുന്നു. ആകെ വിറ്റ ഇറച്ചിയില്‍ ഭൂരിഭാഗവും ബീഫായിരുന്നു.
മൃഗസംരക്ഷണ വകുപ്പാണ് മലയാളിയുടെ ഇറച്ചി തീറ്റ പ്രത്യേകിച്ച് ബീഫ് തീറ്റയുടെ കണക്കുകള്‍ പുറത്ത് വിട്ടത്. ഫീഫിറച്ചി നിരന്തരം കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടു പോലും അതൊക്കെ അവഗണിച്ച് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മലയാളി ഇറച്ചി തിന്നു തീര്‍ക്കുന്നത്. ബീഫ് കഴിഞ്ഞാല്‍ മലയാളിക്ക് പ്രിയം ചിക്കനാണ്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,64,000 കണ്‍ ചിക്കന്‍ കഴിച്ചപ്പോള്‍ മട്ടന്റെ കണക്ക് 18,000 ടണ്ണും പന്നി 15,000 ടണ്ണുമായിരുന്നു. 2013-14 സാമ്പത്തിക വര്‍ഷം 4,25,000 ടണ്‍ ഇറച്ചിയും 2011-12 ല്‍ 3,41,000 ടണ്ണും ഇറച്ചി കഴിച്ചു. 2014-15 വര്‍ഷം ബീഫ്, ചിക്കന്‍, മട്ടണ്‍, പോര്‍ക്ക് എന്നിവയുടെ ഉല്‍പ്പാദനാനുപാതം ഏകദേശം സമാനമായിരുന്നു താനും.