'ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കമൽഹാസനുമായി ചേർന്ന് പ്രവർത്തിക്കും'; നിലപാട് വ്യക്തമാക്കി രജനീകാന്ത്

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (08:52 IST)
കമല്‍ഹാസനുമായി രാഷ്ട്രീയത്തില്‍ സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കി രജനീകാന്ത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായാണു ഭാവിയില്‍ താന്‍ സഖ്യമുണ്ടാക്കുമെന്നു രജനീകാന്ത് സൂചന നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്കു വേണ്ടി അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഞങ്ങള്‍ ഉറപ്പായും സഖ്യത്തിലെത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ’44 വര്‍ഷമായി ഞങ്ങള്‍ സൗഹൃദത്തിലാണ്. തമിഴ്‌നാടിന്റെ വികസനത്തിനായി ഞങ്ങള്‍ ഒരുമിക്കണമെങ്കില്‍ അതുണ്ടാകുമെന്നും രജനീകാന്ത് പറഞ്ഞു.

അടുത്തവര്‍ഷം മധ്യത്തോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് നേരത്തേ സൂചന നല്‍കിയിരുന്നു. രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രം അടുത്ത വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ പുതിയ പേരില്‍ രാഷ്ട്രീയപാര്‍ട്ടി ആകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :