ലോകത്തിന് വാർത്തയായിരുന്നു, ഞങ്ങൾക്ക് പക്ഷെ; മാതാപിതാക്കളുടെ വിവാഹ മോചനത്തെക്കുറിച്ച് ശ്രുതി ഹാസൻ

വേര്‍പിരിഞ്ഞുവെങ്കിലും ഇന്നും സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും.

തുമ്പി ഏബ്രഹാം| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (12:27 IST)
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരമാണ് കമല്‍ഹാസന്‍. പ്രണയിച്ച് വിവാഹിതരായവരായിരുന്നു കമല്‍ഹാസനും സരികയും. മാതാപിതാക്കള്‍ക്ക് പിന്നാലെയായി ശ്രുതി ഹാസനും അക്ഷരയും സിനിമയിലേക്കെത്തിയിരുന്നു. ഇടയ്ക്ക് വെച്ച് കമല്‍ഹാസനും സരികയും വേര്‍പിരിയുകയായിരുന്നു. സിനിമാലോകത്തേയും ആരാധകരേയും ഞെട്ടിച്ച വേര്‍പിരിയലായിരുന്നു ഇവരുടേത്.

വേര്‍പിരിഞ്ഞുവെങ്കിലും ഇന്നും സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. ഇവരുടെ വേര്‍പിരിയലിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ശ്രുതി ഹാസന്‍ പറയുന്നു. പ്രണയത്തിലാണ് താനെന്ന് നേരത്തെ ശ്രുതി ഹാസന്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു താന്‍ ബ്രേക്കപ്പിലാണെന്ന് താരം അറിയിച്ചത്. മുന്നോട്ട് പോവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായി തങ്ങള്‍ വേര്‍പിരിയുകയായിരുന്നുവെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. തന്റെ പുതിയ സിനിമകളെക്കുറിച്ചും മാതപിതാക്കളുടെ വേര്‍പിരിയലിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെയായിരുന്നു ശ്രുതി ഹാസന്‍ കഴിഞ്ഞ ദിവസം വാചാലയായത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്രുതി വിശേഷങ്ങള്‍ പങ്കുവെച്ചത്.

എത്ര സുഖകരമാണെങ്കിലും ജീവിതത്തില്‍ വേദന ഒഴിവാക്കാന്‍ പറ്റില്ല. എല്ലാം തികഞ്ഞ കുടുംബമാണെങ്കിലും വേദന അനിവാര്യമാണ്. മാതാപിതാക്കള്‍ ഒരുമിച്ച് കഴിയുകയാണെങ്കിലും സന്തോഷം നിറഞ്ഞ കുടുംബമാണെങ്കിലും അപ്രതീക്ഷിതമായിട്ടായിരിക്കും ചില വേദനകള്‍ തേടിയെത്തുന്നത്. ജീവിതത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള വേദന. അച്ഛനും അമ്മയും അവരായി ഇരിക്കുന്നതിനോടാണ് താല്‍പര്യമെന്നും അവരുടെ സന്തോഷം നിലനില്‍ക്കട്ടെയെന്നായിരുന്നു ആഗ്രഹിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :