മാസ്... സ്റ്റൈൽ മന്നന്റെ ദർബാർ; മോഷൻ പോസ്റ്റർ പുറത്തിറക്കി കമൽഹാസനും മോഹൻലാലും

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (18:48 IST)
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന ദര്‍ബാര്‍. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. കമൽ ഹാസൻ, എന്നിവരാണ് മോഷൻ പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്.

ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ വെറും കുറ്റാന്വേഷണ കഥ മാത്രമല്ല ദര്‍ബാര്‍ എന്നാണ് റിപ്പോര്‍ട്ട്. നയൻതാരയാണ് നായിക. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് നൽകിയത്.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. സ്റ്റൈലും മാസും ക്ലാസും ചേർന്നാകും ചിത്രമെന്ന സൂചനയാണ് തരുന്നത്. നിമിഷങ്ങൾക്കകം തന്നെ മോഷൻ പോസ്റ്റർ വൈറലായി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :