എനിക്ക് ഏറ്റവും ഇഷ്ടം ഈ മൂന്ന് സിനിമകൾ: തുറന്നു പറഞ്ഞ് രജനീകാന്ത്

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 11 നവം‌ബര്‍ 2019 (17:30 IST)
ഇന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർസ്റ്റാറാണ് രജനീകാന്ത്. ഓരോ സിനിമളിലൂടെയും ആരാധകരെ ഇളക്കിമറിക്കുന്ന താരം. രജനിയുടെ അഭിമുഖങ്ങൾ പോലും സൂക്ഷ്‌മമായി കേൾക്കുന്ന ആരാധകരെ നമുക്ക് കാണാനാകും. എന്നാൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും താരം അങ്ങനെ വെളിപ്പെടുത്താറില്ല. ഇപ്പോഴിതാ താൻ ഏറെ ഇഷ്ടപ്പെടുന്ന സിനിമകൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സിനിമയിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ കമലിന്റെ സാനിധ്യത്തിലാണ് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് രജനീകാന്ത് തുറന്നു പറഞ്ഞത്. ഹോളിവുഡ് ചിത്രം ഗോഡ്‌വദർ. തമിഴ് ചിത്രങ്ങളായ തിരുവിളൈയാടൽ, ഹേയ് റാം എന്നീ ചിത്രങ്ങളാണ് ഏറെ ഇഷ്ടം എന്നാണ് രജനിക്കാന്ത് വെളിപ്പെടുത്തിയത്. മറ്റൊന്നും കാണാനില്ലാതെ വരുമ്പോൾ ഈ ചിത്രങ്ങൾ ഇപ്പോഴും കാണാറുണ്ട് എന്ന് രജനി പറയുന്നു.

2000ൽ പുറത്തിറങ്ങിയ ഹേയ് റാം കമൽ ഹാസൻ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ്. ചിത്രത്തിന്റെ നിർമ്മാണവും കമൽ തന്നെയായിരുന്നു. ഒരേസമയം തമിഴിലും ഹിന്ദിയിലുമാണ് പുറത്തിറങ്ങിയത്. തെലുങ്കിലേക്കും ചിത്രം ഡബ്ബ് ചെയ്തിരുന്നു. മൂന്ന് ദേശീയ പുരസ്കാരങ്ങൾ സിനിമ സ്വന്തമാക്കിയിരുന്നു. ഹേയ് റാം മുപ്പതിലധികം തവണ കണ്ടിട്ടുണ്ട് എന്ന് രജനീകാന്ത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :