കാബൂളിലെ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (14:21 IST)
കാബൂളിലെ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ്
ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഷിയാ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പടിഞ്ഞാറന്‍ കാബൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി ഐഎസ് ഭീകര സംഘടന അറിയിച്ചു. തിരക്കേറിയ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വെടിവെപ്പ് നടന്നിരുന്നു. ഇതില്‍ രണ്ടു പോലീസുകാരും മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. 2014 മുതലാണ് അഫ്ഗാനിസ്ഥാനില്‍ ഐ എസ് പ്രവര്‍ത്തനം തുടങ്ങിയത്. താലിബാനും ഐഎസും നിലവില്‍ ശത്രുതയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :