കാബൂൾ|
അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (16:18 IST)
കാബൂൾ: താലിബാനും പാകിസ്ഥാനുമെതിരെ അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കൂറ്റൻ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ തെരുവിൽ സംഘടിച്ചു. പ്രതിഷേധകാർക്കെതിരെ
താലിബാൻ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
താലിബാൻ,
പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. വെടിവെയ്‌പ്പിൽ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.