ജെഎന്‍യു: വിദ്യാര്‍ഥികള്‍ കീഴടങ്ങിയില്ലെങ്കിൽ മറ്റു വഴികള്‍ തേടുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ, പൊലീസിനെ കാമ്പസില്‍ കയറ്റില്ലെന്ന് അധ്യാപകര്‍

ജെഎന്‍യു , ഉമര്‍ ഖാലിദ്  , ജെഎന്‍യു വിവാദം , ഡൽഹി പൊലീസ് , ബിഎസ് ബസി
ന്യൂഡൽഹി| jibin| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2016 (13:56 IST)
ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം നേരിടുന്ന ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ കീഴങ്ങിയില്ലെങ്കിൽ പൊലീസിന് മറ്റുവഴികൾ തേടേണ്ടിവരുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ ബിഎസ് ബസി. അവർ അന്വേഷണവുമായി സഹകരിക്കണം. നിരപരാധികളാണെങ്കിൽ തെളിവുകൾ ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം കൈകാര്യം ചെയ്യാന്‍ തന്റെ നേതൃത്തിലുള്ള ഡൽഹി പൊലീസിന് കരുത്തുണ്ട്. പൊലീസ് കാമ്പസില്‍ കടക്കാതെ തന്നെ പ്രശ്‌നം അവസാനിപ്പിക്കാന്‍
ധാരാളം അവസരങ്ങളും മാർഗങ്ങളും ലോകത്തുണ്ടെന്നും ബസി പറഞ്ഞു. ഉമര്‍ ഖാലിദ്, ആനന്ദ് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരാണ് കാമ്പസിലെത്തിയിട്ടുള്ളത്.
അഫ്സൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു എന്നാരോപിച്ചാണ് ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

അതേസമയം വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി അധ്യാപകര്‍ രംഗത്തെത്തി. വിദ്യാര്‍ഥികളെ കാമ്പസില്‍ കയറി അറസ്‌റ്റ്
ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധ്യാപകരും വ്യക്തമാക്കി. സര്‍വകലാശാലക്കുള്ളിലേക്ക് കടക്കാന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ മമിദാല ജഗദീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്‌ച രാത്രിയാണ് ഉമർ ഖാലിദ് അടക്കമുള്ള അഞ്ച് വിദ്യാർഥികൾ ജെഎൻയു കാമ്പസിലെത്തിയത്. കാമ്പസിൽ എത്തിയ ഇവർ മറ്റു വിദ്യാർഥികളെ അഭിസംബോധന ചെയ്തു. തങ്ങൾ ഭീകരര്‍ അല്ലെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :