ശ്രീനു എസ്|
Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (22:11 IST)
മനുഷ്യരാശിക്കിടയില്‍ ഓക്‌സിജന്‍ എന്ന വാക്ക് ഇത്രയധിയം ശ്രദ്ധേയമായ കാലഘട്ടം മുന്‍പ് ഉണ്ടായിട്ടില്ല. ചുറ്റും പറന്നു നടക്കുന്ന വായു മൂക്കിലേക്കെടുക്കാന്‍ സാധിക്കാതെ രാജ്യത്ത് ആളുകള്‍ പിടഞ്ഞുവീഴുന്നു. ഇതില്‍ വലിപ്പ ചെറുപ്പം ഇല്ല. വെന്റിലേറ്റര്‍ കിട്ടുന്നവന്‍ ഭാഗ്യവാനാണ്. ഉത്തരേന്ത്യയില്‍ പ്രാണവായു ലഭിക്കാതെ വീണ് മരിക്കുന്നവരുടെ എണ്ണം ദിവസവും ഉയരുകയാണ്. അതേസമയത്താണ് 50 വര്‍ഷം ജനങ്ങളെ സേവിച്ച ഡോക്ടര്‍ ജെകെ മിശ്രക്കും കൊവിഡ് ബാധിച്ച് വെന്റിലേറ്റര്‍ ലഭിക്കാതെ മരണപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്.
85കാരനായ മിശ്ര പ്രയാഗ്രജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഏപ്രില്‍ 13നായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാന്‍ മറ്റു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സൗകര്യം ഇല്ലായിരുന്നു.