ശ്രീനു എസ്|
Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (19:32 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത്
1053 പേരാണ്. 124 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 15011 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് നാല് കേസും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 28. ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ കുറവ് എന്തെങ്കിലും ആശ്വാസത്തിന്റെ സൂചനയല്ല. ഇന്നലെ അവധിയായതിനാല്‍ ടെസ്റ്റിങ്ങില്‍ വന്ന കുറവാണ് അതില്‍ പ്രതിഫലിച്ചത്.