പട്‌ന|
Last Modified ശനി, 24 മെയ് 2014 (09:37 IST)
ബിഹാറിലെ ജിതിന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ജെഡിയു സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി. 237 അംഗങ്ങള്‍ ഹാജരായ സഭയില്‍ 145 പേരുടെ പിന്തുണയോടെയാണ് മഞ്ജി വിശ്വാസവോട്ടുനേടിയത്.
പതിനഞ്ചുവര്‍ഷം ജെഡിയുവുമായി ശത്രുതപുലര്‍ത്തിയ ആര്‍ജെഡി സര്‍ക്കാറിന് നിരുപാധിക പിന്തുണനല്‍കി. ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. 243 അംഗ ബിഹാര്‍ നിയമസഭയില്‍ ഇപ്പോള്‍ 237 പേരേയുള്ളൂ. ആറ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ജെഡിയുവിന്റെ 117 എംഎല്‍എമാരും കോണ്‍ഗ്രസ്സിന്റെ നാല് അംഗങ്ങളും ഒരു സിപിഐ. അംഗവും രണ്ട് സ്വതന്ത്രരും സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്തു. ആര്‍ജെഡിയുടെ 21 പേരും സര്‍ക്കാറിന് പിന്തുണനല്‍കി. 88 അംഗങ്ങളാണ് ബിജെപിക്കുള്ളത്.