വാരണാസി|
VISHNU.NL|
Last Modified വെള്ളി, 23 മെയ് 2014 (16:10 IST)
വിശുദ്ധ നഗരമായ വാരണസിയുടെ മുഖഛായ മാറും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസിയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ പദ്ധതികള്‍ വരുന്നു. 60 ഫ്‌ളൈ ഓവറുകള്‍,ഗംഗാ ശുദ്ധീകരണം തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടത്.
ഇലക്ഷന്‍ സമയത്തു തന്നെ ഇന്ത്യയുടെ ശ്രദ്ധാ കേന്ദ്രമായ വാരാണസിയില്‍ നിത്യവും നശിച്ചു കൊണ്ടിരിക്കുന്ന ഗംഗാനദി ശുചീകരിച്ച് വൃത്തിയാക്കാനും 60 ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുവാനുമാണ് ടീം മോഡി സത്യപ്രതിജ്ഞക്കുമുമ്പെ തീരുമാനമെടുത്തിരുക്കുന്നത്.
വാരണാസി സിറ്റിക്കകത്തും ഗംഗയുടെ രണ്ടു തീരങ്ങളെയും ബന്ധിപ്പിക്കുവാനുമായി 60 ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുവാനാണ് ടീം മോഡി തുടക്കം കുറിച്ചിരിക്കുന്നത്. വാരണാസിയെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുളവാക്കുന്ന ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനാണ് ഇവിടെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നത്.
മോഡി ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണന 1970 കളിലെ ഗംഗയെ തിരിച്ചുകൊണ്ടുവരിക എന്നതാണെന്ന് മോഡി ടീം പറയുന്നു.
കൂടാതെ വരുന്ന 100 ദിവസത്തെയും ഒരു കൊല്ലത്തെക്കും വേണ്ട പുരോഗമനമെന്തൊക്കെയാണെന്ന് ഓഫ് ലൈന്‍ ഓണ്‍ലൈന്‍ കാംപെയ്ന്‍ വഴി ജനങ്ങളുമായി ബന്ധപ്പെടാനും മോഡി ഗവണ്‍മെന്റ് പദ്ധതിയിടുന്നുണ്ട്.