എയര്‍ടെല്ലിനെ ഒതുക്കാന്‍ 11രൂപയ്ക്ക് ഒരു ജിബിയുമായി ജിയോ

ശ്രീനു എസ്| Last Modified ശനി, 23 ജനുവരി 2021 (11:21 IST)
പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍
11രൂപയ്ക്ക് ഒരു ജിബി ഡാറ്റ ഓഫറുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. നേരത്തേ 11രൂപയ്ക്ക് 800എംപിയായിരുന്നു ലഭിച്ചിരുന്നത്. അടിസ്ഥാന പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഈ ഓഫര്‍ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ജിയോയോട് മത്സരരംഗത്തുള്ള എയര്‍ടെല്ലിന് ഇത് വലിയ ഭീഷണിയാകും.

11രൂപയ്ക്കുള്ള ഓഫറിനു പുറമെ ജീയോയ്ക്ക് 21രൂപയ്ക്കും 51രൂപയ്ക്കും 101 രൂപയ്ക്കും സമാനമായ ഓഫറുകള്‍ ഉണ്ട്. 21രൂപയ്ക്കുള്ള ഓഫറിന് 2ജിബിയാണ് ലഭിക്കുന്നത്. 51രൂപയ്ക്ക് ആറുജിബിയും 101രൂപയ്ക്ക് 12ജിബിയും ലഭിക്കും. ഇവ കാലാവധിയില്ലാത്ത പ്ലാനുകളാണ്. ഡാറ്റ അവസാനിക്കുംവരി സേവനം ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :