രാജ്യത്ത് 12.7 ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്| Last Modified ശനി, 23 ജനുവരി 2021 (08:46 IST)
രാജ്യത്ത് 12.7 ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 2.28ലക്ഷത്തോളം പേര്‍ വെള്ളിയാഴ്ച കൊവിഡ് വാക്‌സിനേഷന് വിധേയമായിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇതുവരെ 35,773 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 10953 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതുവരെ ആര്‍ക്കും വാക്‌സിനേഷന്‍ മൂലം പാര്‍ശ്വഫലങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :