ഇന്ത്യയെ കീഴടക്കുന്നത് ആഷസിനേക്കാൾ വലിയ നേട്ടമെന്ന് ഗ്രെയിം സ്വാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജനുവരി 2021 (20:26 IST)
ഇന്ത്യയിൽ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസീസിനെ കീഴടക്കി ആഷസ് നേടുന്നതിനേക്കാൾ മഹത്തരമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. ഇന്ത്യയിൽ പരമ്പര നേടുക എന്നതിന് ആഷസിനേക്കാൾ ഇംഗ്ലണ്ട് മുൻഗണന നൽകണമെന്നും സ്വാൻ പറഞ്ഞു.

ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കുക എന്നത് ഏറെ കുറെ അസാധ്യമാണ്. 2012ല്‍ ഇംഗ്ലണ്ട് അത് നേടിയിട്ടുണ്ടെങ്കിലും. ലോകത്തിലെ ഏറ്റവും മികച്ച ടീമാവണമെങ്കില്‍ ഇംഗ്ലണ്ട് ആഷസിനപ്പുറം ചിന്തിക്കേണ്ടതുണ്ട്.ഇന്ത്യയില്‍ പരമ്പര നേടണമെങ്കില്‍ സ്പിന്നര്‍മാര്‍ മികവ് കാട്ടിയെ മതിയാവു. അതുപോലെ ബാറ്റിംഗ് നിര ഇന്ത്യൻ സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കുകയും വേണം. കെവിൻ പീറ്റേഴ്‌സണെ പോലൊരു ബാറ്റ്സ്മാനെയാണ് ഇംഗ്ലണ്ടിന് ആവശ്യം.

ഇംഗ്ലണ്ട് എപ്പോഴും ആഷസിനാണ് മുൻഗണന നൽകാറുള്ളത്. എന്നാല്‍ ഓസ്ട്രേലിയയെ കീഴടക്കുക എന്നത് ഇപ്പോള്‍ വലിയ വെല്ലുവിളിയല്ല. പണ്ടത്തെ ഓസ്ട്രേലിയന്‍ ടീം പോലെ കരുത്തരല്ല ഇപ്പോഴത്തെ ടീം. അതിനാൽ തന്നെ ആഷസ് നേടുന്നതിനെക്കാള്‍ മഹത്തരമെന്ന് പറയാനാകുക ഇന്ത്യയില്‍ പരമ്പര നേടുന്നതാണെന്നും സ്വാന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :