രാജ്യത്ത് പുതുതായി 14,256 കൊവിഡ് കേസുകള്‍; 152 മരണം

ശ്രീനു എസ്| Last Modified ശനി, 23 ജനുവരി 2021 (10:58 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 14,256 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം മൂലം 152 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 153184 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ ബാധിതരുടെ എണ്ണം 106,39,684 ആയി. ഇതില്‍ 103,00,838 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 17130 പേര്‍ രോഗമുക്തരായിട്ടുണ്ട്. അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :