അമ്മയ്ക്കായി ജീവന്‍ ഹോമിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

 എഐഎഡിഎംകെ , ജയലളിത , ചെന്നൈ , ധനസഹായം
ചെന്നൈ| jibin| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (14:46 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായതില്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ജയലളിത പറഞ്ഞു. എഐഎഡിഎംകെ പാര്‍ട്ടിയുടേതാണ് തീരുമാനമെങ്കിലും അമ്മ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദ്യാര്‍ഥിനികളടക്കം 16പേരാണ് തമിഴ്നാട്ടില്‍ജീവനൊടുക്കിയത്. സംസ്ഥാനത്ത് ആകെ 193 ആത്മഹത്യാ ശ്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ജീവനൊടുക്കിയവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും ജയലളിത അറിയിച്ചു. ആറോളം പേര്‍ തീകൊളുത്തിയാണ് മരിച്ചത്. പത്തുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ജയലളിത ബാംഗ്ളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വന്‍ ആഘോഷ പരിപാടികളാണ് എഐഎഡിഎംകെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :