ചെന്നൈ|
jibin|
Last Updated:
വെള്ളി, 17 ഒക്‌ടോബര്‍ 2014 (12:40 IST)
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നാലു വർഷം തടവിന് ശിക്ഷിച്ച ബാംഗ്ളൂർ പ്രത്യേക കോടതിയുടെ വിധി ചീഫ് ജസ്റ്റീസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.
ജയലളിത സമർപ്പിച്ച ഹർജിയിന്മേൽ ആറു മാസത്തിനകം തീർപ്പ് കൽപ്പിക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചു.
ജയയ്ക്കു വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനാണ് ഹാജരായത്. കേസിലെ മറ്റു പ്രതികളായ ശശികല, വിഎന്‍. സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയലളിത
ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സീനിയര്‍ സിറ്റിസണ്‍ എന്ന പരിഗണന നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ ജയലളിത ആവശ്യപ്പെട്ടിരുന്നു.
എഡിഎംകെയുടെ സ്ഥാപക ദിനത്തിലാണ് ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഇരുപത് ദിവസങ്ങളായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു ജയലളിത.അതേസമയം എഐഎഡിഎംകെയുടെ 42മത് സ്ഥാപക ദിനമായ ഇന്ന് പാര്‍ട്ടി നേതാവ് ജാമ്യം നേടി തമിഴ്നാട്ടില്‍ തിരിച്ചത്തെുമെന്നതിനാല്‍ സംസ്ഥാനത്ത് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വന്‍ ആഘോഷത്തിലാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.