ബാംഗ്ലൂര്‍|
jibin|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (18:17 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി
ജയലളിത ചെന്നൈയിലെത്തി. ബാംഗ്ലൂരിലെ പാരപ്പന അഗ്രഹാര ജയിലില്‍ നിന്ന് റോഡ് മാര്‍ഗം എച്ച്എഎല്‍ വിമാനത്താവളത്തിലെത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തുകയായിരുന്നു.
അഞ്ച് മണിയോടെ ചെന്നൈയില്‍ എത്തിയ ജയലളിത റോഡ് മാര്‍ഗം പേയസ് ഗാര്‍ഡനിലെ വസതിയിലേക്ക് പോകുമ്പോഴാണ് പ്രവര്‍ത്തകര്‍ വരവേല്‍പ് നല്‍കിയത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ജയലളിതയുടെ യാത്ര. ചെന്നൈ വിമാനത്താവളം മുതല്‍ വസതി വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. പടക്കം പൊട്ടിക്കലും മധുര പലഹാര വിതരണവുമായി തമിഴ്നാടൊട്ടുക്കും ആഹ്ളാദ പ്രകടനങ്ങള്‍ രാവിലെ മുതല്‍ അരങ്ങേറുകയായിരുന്നു.
ചെന്നൈയിലെത്തിയ അമ്മയെ കാണാന്‍ ലക്ഷങ്ങളാണ് മഴയെ അവഗണിച്ച് റോഡിനിരുവശവും തടിച്ച് കൂടിയിരിക്കുന്നത്. അമ്മയ്ക്ക് ജയ് വിളിച്ചും കരുണാനിധിക്കെതിരെ മുദ്രാവാക്യം മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ അമ്മയെ ഒരു നോക്ക്
കാണാനും
ജയലളിതയുടെ വസതിയില്‍ കൂടിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം ഉള്‍പ്പെടെയുള്ള മന്ത്രിമാരും എംഎല്‍എമാരും എഐഎഡിഎംകെ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ജയലളിതയോടൊപ്പം അവരുടെ വസതിയില്‍ എത്തിയിട്ടുണ്ട്. ചെന്നൈയിലെത്തുന്ന ജയലളിതയ്ക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.