ബാംഗ്ലൂര്‍|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (09:11 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം ലഭിച്ച ജയലളിത ഇന്ന് ജയില്‍മോചിതയാകും. പ്രത്യേക ദൂതന്‍ മുഖേന എത്തിക്കുന്ന ഉത്തരവ് ജയിലില്‍ കൈമാറേണ്ടതുണ്ട്. രാവിലെ 10 മണിയോടെയാണ് ജയില്‍ സമയം തുടങ്ങുന്നത്. ജയിലിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 11 മണിക്ക് മുന്‍പ് തന്നെ ജയലളിത ജയിലില്‍ നിന്ന് പുറത്തിറങ്ങും.
അതേസമയം ജയലളിതയ്ക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്നെ തമിഴ്നാട്ടില്‍ എഐഎഡിഎംകെ ആഘോഷം തുടങ്ങിയിരുന്നു.
ഇന്നലെ വൈകുന്നരം ജയലളിത പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നേതാക്കള്‍ ഉള്‍പ്പെടെ എഐഎഡിഎംകെയുടെ നിരവധി പ്രവര്‍ത്തകര്‍ ബാംഗ്ലൂരില്‍ തങ്ങുകയാണ്.