ന്യൂഡല്‍ഹി|
Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (15:20 IST)
ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ സിബിഐ ഡയറക്ടര്‍ക്കെതിരേ പബ്ലിക് പ്രോസിക്യൂട്ടര്‍. കേസിലെ ആരോപണ വിധേയരായവരെ ഔദ്യോഗിക വസതിയില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സന്ദര്‍ശിച്ചത് അനുചിതമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര് സുപ്രീംകോടതിയെ അറിയിച്ചു. ഇത് കോടതിയലക്ഷ്യമാണോയെന്ന് പരിശോധിക്കണം.
ഔദ്യോഗിക കാര്യങ്ങളുമായി സന്ദര്‍ശനത്തിന് ബന്ധമുണ്ട്. അതുകൊണ്ട് സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതു ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ച സന്ദര്‍ശക ഡയറി കൈമാറിയയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡയറി കൈമാറിയ ആളുടെ പേര് വെളിപ്പെടുത്താത്തതിനാല്‍ തെളിവിന്റെ ആധികാരിത ഇല്ലാതാകുന്നില്ലെന്നും മുന്‍ സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.