തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന് മല്‍സരിക്കാം: സുപ്രീംകോടതി

  ബിസിസിഐ , ന്യൂഡല്‍ഹി , സുപ്രീംകോടതി , എന്‍ ശ്രീനിവാസന്‍
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (16:52 IST)
വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ പങ്കെടുക്കുന്നതും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും തടയാനാകില്ലെന്ന് സുപ്രീംകോടതി.

സെപ്റ്റംബര്‍ ഇരുപതിനായിരുന്നു ബിസിസിഐ വാര്‍ഷിക പൊതുയോഗം ചേരേണ്ടിയിരുന്നത്. എന്നാല്‍ ശ്രീനിവാസനെ പിന്തുണയ്ക്കുന്ന നിലവിലെ ബിസിസിഐ നേതൃത്വം വാര്‍ഷിക പൊതുയോഗം നവംബര്‍ 20ലേക്ക് മാറ്റുകയായിരുന്നു. ശ്രീനിവാസന്‍ ഉള്‍പ്പെട്ട ഐപിഎല്‍ വിവാദത്തിലെ ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കുന്ന മുഗ്ദല്‍ കമ്മീഷന്‍ നവംബര്‍ 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ കുറ്റക്കാരന്‍ അല്ലെങ്കില്‍ അടുത്തമാസം നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹത്തിന് കഴിയും. നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ശ്രീനിവാസന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.

സെപ്റ്റംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കേണ്ടതായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ശ്രീനിവാസനെ പിന്തുണയ്ക്കുന്ന നിലവിലെ ബിസിസിഐ നേതൃത്വം പൊതുയോഗം മാറ്റി വെക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :