ചെന്നൈ|
aparna shaji|
Last Updated:
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (12:28 IST)
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സകളോട് പൊരുതുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. സാധാരണക്കാരുടെ അമ്മ തിരികെ വരാൻ പാർട്ടി പ്രവർത്തകരടക്കം തമിഴ്നാട് മുഴുവൻ കാത്തിരിക്കുകയാണ്. ഇതിനിടയിൽ ജയലളിതയുടെ പിൻഗാമി ആര് എന്ന കാര്യത്തിൽ ചർച്ചയായിരിക്കുകയാണ്. തമിഴ്നാട് കാത്തിരിക്കുന്ന ആ പിൻഗാമി നടൻ അജിത് ആണെന്നാണ് പുതിയ വിവരം.
അജിതിനെ പിൻഗാമി ആക്കാനാണ്
ജയലളിത തീരുമാനിച്ചതെന്ന് പാർട്ടി അവകാശപ്പെടുന്നു. തന്റെ വിശ്വസ്ഥർക്ക് ജയലളിത രേഖാമൂലം എഴുതി നൽകിയ വിൽപത്രത്തിലാണ് അജിതിനെ പിൻഗാമി ആക്കണമെന്ന് പറയുന്നതെന്ന് സൂചന.നേരത്തേ രണ്ട് തവണ അഴിമതി ആരോപണ കേസിൽ പെട്ടപ്പോൾ ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രി ആയത് വിശ്വസ്തനായ പനീർ ശെൽവം ആയിരുന്നു. എന്നാൽ, പനീർ ശെൽവം ജയലളിതയുടെ പിൻഗാമി ആകാൻ സാധ്യതയില്ലെന്നാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്ന വിവരം.
ജയലാളിതയ്ക്ക് ശേഷം അൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന നേതൃത്വമോ കഴിവോ ഉള്ളയാൾ മാത്രമേ അടുത്ത പിൻഗാമി ആകുകയുള്ളു. ഇതിന് പനീർ ശെൽവത്തിന് ഇപ്പോൾ സാധിക്കുമോ എന്ന സംശയം പാർട്ടിക്കുള്ളിൽ ഉണ്ട്. ജയലളിതയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് അജിത്. പാര്‍ട്ടി അണികള്‍ക്കിടയിലും അജിത് പ്രിയങ്കരനാണ്. എന്നാല്‍ അമ്മയ്ക്ക് ശേഷം പൊടുന്നനെ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനാല്‍ അജിത് ഉടന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാകില്ല. അജിത് ഭരണ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെ പകരം പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത.
ജയലാളിതയുടെ അഭാവത്തിൽ ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് സംസ്ഥാനത്തെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്.
സംസ്ഥാനത്ത് കാവൽ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. നാഥനില്ലാ കളരി ആകുമോ തമിഴ്നാട് എന്ന സംശയവും പാർട്ടിക്കുള്ളിൽ തലപൊക്കുന്നുണ്ട്.