aparna shaji|
Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (11:05 IST)
മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം
പുലിമുരുകൻ കേരളത്തിലെ 360 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനായിരുന്നു തീരുമാനം. ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രം ഒക്ടോബർ ഏഴിന് പുറത്തിറങ്ങും. എന്നാൽ, കാത്തിരിക്കുന്നവരെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. 160 തീയേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക.
മമ്മൂട്ടി നായകനാകുന്ന തോപ്പിൽ ജോപ്പനും ഇതേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ജോപ്പനെ ഭയന്നാണ് പുലിമുരുകൻ തീയേറ്ററുകൾ കുറച്ചത് എന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ മോഹൻലാലിന്റെ തന്നെ പുത്തൻ ചിത്രമായ ഒപ്പമാണ് പുലിമുരുകന്റെ പ്രദർശനത്തിന് തടസ്സം നിക്കുന്നതത്രെ.
പുലിമുരുകന്റെ റിലീസ് ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒപ്പത്തിന്‍റെ കളക്ഷനെ ബാധിക്കും എന്നതുകൊണ്ടാണ് റിലീസിംഗ് സെന്‍ററുകളുടെ എണ്ണം കുറച്ചത്. "ഒപ്പം" മികച്ച കളക്ഷന്‍ നേടി കുതിയ്ക്കുകയാണെന്നും തന്‍റെ തന്നെ ചിത്രമായ "പുലിമുരുകന്‍" കാരണം "ഒപ്പ" ത്തിന്‍റെ കളക്ഷനെ ബാധിക്കരുതെന്ന് മോഹന്‍ലാലിന് നിര്‍ബന്ധമുണ്ട്.