കൊച്ചി|
സജിത്ത്|
Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (11:16 IST)
നാട്ടില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പഞ്ചനക്ഷത്ര ആശുപത്രികള്‍ പുരോഗതിയുടെ ലക്ഷണമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. അത് അധോഗതിയുടെ ലക്ഷണമാണ്. രാജ്യത്തെ മുഴുവന്‍ അലോപ്പതി മരുന്നുകളും കടലിലേക്ക് എറിയുകയാണെങ്കില്‍ ഇവിടുത്തെ മനുഷ്യര്‍ രക്ഷപ്പെടും. എന്നാല്‍ അതോടെ ജലജീവികള്‍ മൊത്തമായി ചത്തൊടുങ്ങുകയും ചെയ്യും. ഇതാണ് ഇവിടുത്തെ മരുന്നുകളുടെ സ്ഥിതിയെന്നും ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ വിഷരഹിത ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
2012ലെ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയില്‍ മാത്രമായി 13600 വൃക്കരോഗികളാണുള്ളത്. കുടിവെള്ളത്തിലൂടേയും ഭക്ഷണത്തിലൂടേയുമാണ് ഇവര്‍ രോഗികളായി തീരുന്നത്. രോഗമകറ്റാനായി കഴിക്കുന്ന മരുന്നുകളും വലിയ അപകടമാണ് ഉണ്ടാക്കുന്നത്. പെരിയാറിലെ ജലം ശുചീകരിക്കുന്നതിനായി ക്ലോറിനേഷനാണ് ഇവിടെ അവലംബിക്കുന്നത്. എന്നാല്‍ എല്ലാ വികസിത രാജ്യങ്ങളിലും ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്മൂലം ചെയ്ത ഒരു സമ്പ്രദായമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.