നെഹ്‌റുവിന്റെ ജന്മദിനാഘോഷ കമ്മറ്റിയില്‍ നിന്ന്‌ ഗാന്ധി കുടുംബം പുറത്ത്‌

 ജവഹര്‍ലാല്‍ നെഹ്‌റു , ഗാന്ധി കുടുംബാംഗം , നരേന്ദ്ര മോഡി , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (11:43 IST)
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125മത് ജന്മദിനാഘോഷ കമ്മറ്റിയിലും നരേന്ദ്ര മോഡി പിടിമുറുക്കി. നവംബര്‍ പതിനാലിന് നടത്തപ്പെടുന്ന ചടങ്ങിലെ ആഘോഷ കമ്മറ്റിയില്‍ നിന്ന്‌ ഗാന്ധി കുടുംബാംഗങ്ങള്‍ പൂര്‍ണ്ണമായും പുറത്തായി.

കഴിഞ്ഞ പ്രാവശ്യം മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ കമ്മറ്റിയാണ് ഇത്തവണ മോഡി നയിക്കുന്നത്. ആഘോഷ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ദീപാവലിക്ക്‌ ശേഷം കമ്മറ്റി ചേരുമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

കമ്മറ്റിയില്‍ പ്രധാനമന്ത്രിക്ക്‌ പുറമെ കോണ്‍ഗ്രസ്‌ നേതാക്കളായ ഗുലാം നബി ആസാദ്‌, മല്ലികാര്‍ജുന്‍ ഖാര്‍ഖെ, കരണ്‍ സിംഗ്‌, എന്നിവരുമുണ്ട്‌. മോഡിയെക്കൂടാതെ മന്ത്രിസഭാ പ്രതിനിധികളായി ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌, ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലി, മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി തുടങ്ങിയവരുമുണ്ട്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :