ന്യൂഡല്‍ഹി|
Last Modified ഞായര്‍, 24 ഓഗസ്റ്റ് 2014 (12:24 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിരുന്നുകളില്‍ മത്സ്യ മാംസാദികളും മദ്യവും ഇനിയുണ്ടാകില്ല. കാരണം മോഡി സസ്യഭുക്കാണ്. വിദേശ സന്ദര്‍ശന വിരുന്നുകള്‍ ഉള്‍പ്പെടെ തന്റെ വിരുന്നുകളില്‍ സസ്യേതര ഭക്പദാര്‍ത്ഥങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തണമെന്നാണ് മോഡിയുടെ ഓഫീസ് നയതന്ത്രപ്രതിനിധികള്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.
മാംസാഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതായും എന്നാല്‍ മോഡിയുള്ളപ്പോള്‍ പാടില്ലെന്നുമാണ് നിര്‍ദേശത്തിന്റെ ഉള്ളടക്കം. വിദേശ സന്ദര്‍ശനവേളയില്‍ സസ്യേതര ഭക്ഷണം ഒഴിവാക്കണമെന്നാണ് പിഎം ഓഫീസില്‍ നിന്നുള്ള രഹസ്യനിര്‍ദേശം. മോഡി വിമാനത്തിലുള്ളപ്പോള്‍ വിസ്‌കിയും വൈനും വിളമ്പരുതെന്ന് എയര്‍ ഇന്ത്യയ്‌ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഗസ്‌റ്റ് 31-ന് ജപ്പാന്‍ യാത്രയിലും ഈ നിര്‍ദേശം പിന്തുടരണമെന്നാണ് എയര്‍ ഇന്ത്യ ചെയര്‍മാന് പിഎംഒയുടെ അറിയിപ്പ്. കഴിഞ്ഞ വിദേശസന്ദര്‍ശന വേളയില്‍ നേപ്പാള്‍ മോഡിക്ക് നല്‍കിയത് സസ്യ ഭക്ഷണം അടങ്ങിയ വിരുന്നായിരുന്നു.