Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (08:44 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടണിലാണ് കൂടിക്കാഴ്ച. ഇന്ത്യയുടെ വികസന നയവും നിക്ഷേപ സാധ്യതകളും സംബന്ധിച്ച് ബഹുരാഷ്ട്രക്കമ്പനികളുടെ മേധാവികളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് കൂടിക്കാഴ്ച നടക്കുക.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്നലെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. 25,000 ലധികം ഇന്ത്യാക്കാരാണ് മോഡിയെ സ്വീകരിക്കുന്നതിനായി എത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്ത മോഡി പ്രവാസി വോട്ടവകാശം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു.