ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (14:23 IST)
നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ജമ്മു കാശ്മീരിലും ഝാര്‍ഖണ്ഡിലും വോട്ടെണ്ണല്‍ അവാസന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഝാര്‍ഖണ്ഡില്‍ ബിജെപി ഭരണം ഉറപ്പിച്ചു. കേവലഭൂരിപക്ഷമായ 41 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടുമെന്ന് ഉറപ്പായതൊടെ ബിജെപി സംസ്ഥാന ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
ലീഡ് നിലമാറിമറിഞ്ഞത് പലഘട്ടത്തിലും ബിജെപി ഭൂരിപക്ഷം കുറച്ചു. എന്നാല്‍ അവസാന നിമിഷത്തില്‍ 41 സീറ്റെന്ന മാന്ത്രിക നമ്പറില്‍ ബിജെപി എത്തി. നിലവില്‍ ബിജെപി 42 സീറ്റുകളില്‍ മുന്നേറുന്നതായാണ് വിവരം. ഈ സീറ്റുകളില്‍ വ്യക്തമായ ലീഡുള്ളതിനാല്‍ ഒറ്റയ്ക്ക് ബിജെപി ഭരിക്കുമെന്നുറപ്പായി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്ക് അധികാരം പിടിക്കുന്നത്.
എജെഎസ്‌യു, ലോക്ജനശക്തി പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് സഖ്യമായാണ് ബിജെപി ഝാര്‍ഖണ്ഡില്‍ ജനവിധി തേടിയത്. 81 അംഗ നിയമസഭയില്‍ 72 സീറ്റിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഒമ്പത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ 56 സീറ്റിന്റെ ലീഡ് വരെ ബിജെപിക്ക് ലഭിച്ചിരുന്നു.
അതേസമയം ജമ്മു കശ്മീരില്‍ തൂക്കുസഭ ഉറപ്പായി. ബിജെപിയും പി.ഡി.പിയും ഇഞ്ചോടിഞ്ചാണ് മുന്നേറിയത്. ശക്തമായ ചതുഷ്‌കോണ മത്സരം നടന്നതിനാല്‍ പല സീറ്റിലും ലീഡ് നില മാറിമറിയുകയാണ്. ജമ്മു മേഖലയില്‍ ബിജെപിയും കശ്മീര്‍ താഴ് വരയില്‍ പിഡിപിയും ആധിപത്യം നേടി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് തീരെ പിറകെ പോയി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.