ജമ്മു കശ്മീരില്‍നിന്ന് 323 യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി

ശ്രീനഗര്‍| VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (16:35 IST)
കശ്മീരിന്റെ മനസ് മാറിത്തുടങ്ങിയതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ജമ്മു കശ്മീരില്‍നിന്ന് 323 യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി. കഴിഞ്ഞ ദിവസം ഇവരുടെ പാസിംഗ് ഔട്ട് പരേഡ് ബനാ സിംഗ് പരേഡ് ഗ്രൌണ്ടില്‍ നടന്നു. ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റല്‍ സെന്ററില്‍ നിന്നാണ് ഇത്രയും യുവാക്കള്‍ പരിശീലനം നേടി സൈന്യത്തിന്റെ ഭാഗമായത്.

തീവ്രവാദികള്‍ക്കെതിരെ പോരാടാനും രാജ്യത്തെ സേവിക്കാനുമാണ് തങ്ങള്‍ സൈന്യത്തിന്റെ ഭാഗമായതെന്നാണ് ഈ സൈനികര്‍ പറയുന്നത്. ഇവരുടെ ആയിരത്തോള വരുന്ന മാതാപിതാക്കളും ബന്ധുക്കളും പാസിംഗ് ഔട്ട് പരേഡ് കാണാനെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :