ഗുവാഹതി|
VISHNU N L|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (19:00 IST)
മ്യാൻമറിൽ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കത്തിന് പൂർണപിന്തുണ നൽകുന്നതായി അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് . ഈ സൈനിക നീക്കം വളരെ അത്യാവശ്യമായിരുന്നെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവേ ഗോഗോയ് അഭിപ്രായപ്പെട്ടു.
മണിപ്പൂർ, അസം സംസ്ഥാനങ്ങളിൽ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ ഇത്തരം നടപടികൾക്ക് കഴിയുമെന്ന് ഗോഗോയ് വ്യക്തമാക്കി. സൈനിക നീക്കത്തിൽ പങ്കെടുത്ത ജവാന്മാർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
ജൂൺ 4 ന് മണിപ്പൂരിൽ സുരക്ഷ സൈന്യത്തെ ആക്രമിച്ച തീവ്രവാദികളെ ഇന്നലെ രാവിലെയാണ് മ്യാൻമർ അതിർത്തിയിൽ കയറി ഭാരത സൈന്യം വകവരുത്തിയത്.