യോഗ ദിനം: മലമുകളിലും കടലിലും യോഗ ഒരുക്കി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 18 ജൂണ്‍ 2015 (14:46 IST)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിന്‍ മഞ്ഞുമലയിലും ഇന്ത്യന്‍ പടക്കപ്പലുകളിലും അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21-ന് യോഗ അരങ്ങേറും. സമുദ്ര നിരപ്പില്‍നിന്ന് 12,000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ കഴിയുന്ന 500 കരസേനാ ജവാന്മാര്‍ 21-ന് യോഗ ചെയ്യും.

ഇന്ത്യന്‍ സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് യോഗ നടക്കുക. കൂടാതെ രാജ്യമൊട്ടാകെ യോഗ ദിനത്തോടനുബന്ധിച്ച് സൈന്യത്തിന്റെ നേതൃത്വത്തില്‍ യോഗ പരിപാടികള്‍ നടത്തുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും യോഗ ദിനത്തില്‍ യോഗ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നാവികസേനയും തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :