സൈനികന്റെ തലയറുത്ത പാക് തീവ്രവാദിയെ കൊന്ന് ഇന്ത്യന്‍ സൈന്യം പകവീട്ടി

ന്യുഡല്‍ഹി| VISHNU N L| Last Modified വെള്ളി, 17 ജൂലൈ 2015 (16:55 IST)
2013ല്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാകിസ്താന്‍ തീവ്രവാദിയെ രാജ്യത്തിന്റെ ചുണക്കുട്ടികളായ സൈനികര്‍ വധിച്ചു. ലഷ്‌കറെ തോയിബ കമാന്‍ഡര്‍ അന്‍വര്‍ ഫായിസിനെയാണ് ഇക്കഴിഞ്ഞ 13ന് നടന്ന ഏറ്റുമുട്ടലില്‍ വകവരുത്തിയത്. തിങ്കളാഴ്ച ജമ്മു കശ്മീറിലെ രജൗറിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഫായിസിനെ സൈന്യം വകവരുത്തിയത്. മറ്റ് മൂന്ന് തീവ്രവാദികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കവേയാണ് ഇയാളെ കൊലപ്പെടുത്തിയത്.

2013 ജനുവരി എട്ടിന് ജമ്മുവിലെ മെന്ദാര്‍ സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ലാന്‍സ് നായിക് ഹേംരാജ് സിംഗിനെയാണ് പാക് സൈന്യത്തിനൊപ്പം അതിര്‍ത്തിയില്‍ കടന്നുകയറിയ ഫായിസ് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയത്. ഒപ്പമുണ്ടായിരുന്ന ലാന്‍സ് നായിക് സുധാകര്‍ സിംഗിനെയും വധിച്ചിരുന്നു. ഈ തീവ്രവാദിയേയാണ് ഇന്ത്യന്‍ സൈന്യം വധിച്ച് പ്രതികാരം വീട്ടിയത്.

നുഴഞ്ഞുകയറിയ തീവ്രവാദിയികളില്‍ നിന്ന് എ.കെ-47 റൈഫിളുകള്‍, ഇന്ത്യന്‍ പാകിസ്താന്‍ കറന്‍സികള്‍, മൈനുകള്‍, വയര്‍ കട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഈ വര്‍ഷവും മെന്ദാര്‍ സെക്ടറില്‍ അഞ്ചു ഇന്ത്യന്‍ സൈനികരെ പാകിസ്താനി സ്‌പെഷ്യല്‍ ഫോഴ്‌സും തീവ്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :