കോണ്‍ഗ്രസ്, ബിജെപി വിരുദ്ധ ചേരിയുമായി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (15:40 IST)
ബിജെപി, കോണ്‍ങ്രസ് വിരുദ്ധ ചേരി എന്ന് ലക്ഷ്യത്തൊടെ രാജ്യത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കുന്നു. സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ജെഡിയു, ജനതാദള്‍ (എസ്) എന്നീ പാര്‍ട്ടികളാണ് ഒന്നിക്കാന്‍ തീരുമാനിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ജെഡിയു നേതാക്കളായ നിതീഷ് കുമാര്‍, ശരത് യാദവ്, എസ്ജെഡി നേതാവ് ദേവ ഗൗഡ എന്നിവര്‍ പങ്കെടുത്തു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കേയാണ് ഒന്നിച്ച് മുന്നേറാന്‍ തീരുമാനിച്ചുകൊണ്ട് ഇവര്‍ കൈകോര്‍ക്കുന്നത്. പഴയ ജനതാ ദളില്‍ നിന്ന് പിരിഞ്ഞുപോയ മുഴുവന്‍ ആളുകളേയും ഒന്നിപ്പിക്കുന്നതിനായാണ് ശ്രമമാണിതെന്നും ലോക്‌സഭയില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും യോഗത്തിന് ശേഷം നിതീഷ് കുമാര്‍ അറിയിച്ചു.

സമാജ്‌വാദി പാര്‍ട്ടിക്ക് അഞ്ചും ആര്‍ജെഡിക്ക് നാലും ജെഡിയുവിനും ജെഡിഎസിനും രണ്ട് അംഗങ്ങള്‍ വീതവുമാണ് ലോക്‌സഭയിലുള്ളത്. എന്നാല്‍ യോഗത്തില്‍ ഇടതുപാര്‍ട്ടികളെ ക്ഷണിച്ചില്ല എന്നത് ശ്രദ്ധേയമായി. നേരത്തേ മൂന്നാം മുന്നണി പരീക്ഷണത്തിന് മുന്‍‌കൈയ്യെടുത്തത് സിപി‌എം ആയിരുന്നു. അതേ സമയം ങ്ങളെ പിന്തണയ്ക്കുന്ന ആരുമായും യോജിക്കുമെന്ന് അറിയിച്ച നിതീഷ് കുമാര്‍ സിപിഎമ്മുമായുള്ള സഹകരണം തള്ളികളഞ്ഞില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :