1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu Kashmir, Terror attack, army

ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം: ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം: ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

ജമ്മു കശ്‌മീര്‍
ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി ആക്രമണത്തില്‍ ഒരു സൈനികനും മൂന്നു ഭീകരരും കൊല്ലപ്പെട്ടു. വടക്കന്‍ കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണരേഖയില്‍ ഉണ്ടായ ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. രമേഷ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.
 
അതേസമയം, തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവെയ്‌പിലാണ് മൂന്നു ഭീകരര്‍ പൊലീസ് സേനയുടെ വെടിയേറ്റ് മരിച്ചത്. പന്‍സാം ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഭീകരര്‍. ഭീകരസംഘടനയായ ഹിസ്‌ബുള്‍ മുജാഹിദീന്‍ അംഗങ്ങളാണ് ഇവരെന്ന് ഭീകരര്‍ അറിയിച്ചു.
 
പാക്‌ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നും മണിക്കൂറുകള്‍ നീണ്ട വെടിവെയ്‌പിനൊടുവില്‍ അവര്‍ പിന്‍വലിഞ്ഞുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ലേഖനം
യമഹയുടെ പുതിയ ഗീയർരഹിത സ്കൂട്ടര്‍ ‘സൈനസ് റേ സീ ആർ’ വിപണിയില്‍