കമ്മീഷൻ കുടിശിക നൽകിയില്ല; സർക്കാരിനെതിരെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിൽ

കമ്മീഷൻ കുടിശിക നൽകാത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ കട വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ റേഷൻ വ്യാപരികളുടെ ഇത്തരത്തിലുള്ള തീരുമാനം സർക്കാരിന് തലവേദനയാവാനാണ് സാധ്യത. കെ പി സി സി ജനറല്‍ സെക്രട

തിരുവനന്തപുരം| aparna shaji| Last Modified ശനി, 7 മെയ് 2016 (10:02 IST)
കമ്മീഷൻ കുടിശിക നൽകാത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ കട വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ റേഷൻ വ്യാപരികളുടെ ഇത്തരത്തിലുള്ള തീരുമാനം സർക്കാരിന് തലവേദനയാവാനാണ് സാധ്യത. കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പ്രസിഡന്റായ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്മീഷൻ ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് എൺപത് കോടി രൂപയാണ് മൊത്തത്തിൽ നൽകാനുള്ളത്. ഇതിൽ പത്ത് കോടി രൂപ മാർച്ച് 30ന് മുൻപ് നൽകാമെന്ന് ഭക്ഷ്യമന്ത്രി വാക്കു നൽകിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നും എടുക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 11 ആം തീയതി മുതൽ റേഷൻ കടകൾ അടച്ചിടാനാണ് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചത്.

ഏപ്രിൽ മാസം മുതൽ വെട്ടികുറച്ച റേഷൻ വിവിതം പുന:ക്രമീകരിച്ചില്ലെന്നും സൗജന്യ റേഷൻ നൽകിയപ്പോൾ അതിന് അനുകൂലമായ പ്രതികരണം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സൗജന്യ റേഷൻ നൽകിയപ്പോൾ വ്യാപാരികളുടെ ഡിപ്പോയിലുള്ള സ്റ്റോക്കിന്റെ വില നൽകിയില്ല എന്നും വ്യാപാരികൾ ആരോപിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :