ചെന്നൈ|
jibin|
Last Modified തിങ്കള്‍, 23 ജനുവരി 2017 (17:10 IST)
ജെല്ലിക്കെട്ട് സമരത്തിനെതിരേ പൊലീസ് നടപടി എന്തിനെന്ന ചോദ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതി. സമാധാനപരമായ സമരം ആയിരുന്നില്ലേ എന്നും പിന്നെ എന്തിനാണ് പൊലീസ് പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചതെന്നും കോടതി ചോദിച്ചു.
സമരക്കാരിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നാണ് കോടതിക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി. എങ്കിൽ നടപടി സ്വീകരിക്കേണ്ടത് സാമൂഹ്യവിരുദ്ധർ നേരെയല്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. എന്നാല്‍, സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കിയ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
അതേസമയം, ചെന്നൈ നഗരത്തിൽ പരക്കെ സംഘർഷം തുടരുകയാണ്. മറീനയ്‌ക്ക് സമീപത്തെ ഐസ്ഹൗസ്
പൊലീസ് സ്റ്റേഷനും വാഹനങ്ങൾക്കും തീയിട്ട സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 25 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ആയിരത്തോളം യുവാക്കൾ മാത്രമാണ് ഇപ്പോള്‍ മറീനയിൽ കടലിന്റെ ഭാഗത്തായി നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെനിന്നു മാറില്ലെന്ന നിലപാടിലാണു സമരക്കാർ. പലയിടത്തും സമരക്കാർ റോഡ് ഉപരോധിക്കുന്നുണ്ട്.