ജനകീയ മുന്നേറ്റം വിജയത്തില്‍; മധുരയിൽ ഞായറാഴ്ച ജെല്ലിക്കെട്ട്, ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

നാളെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടക്കും

ചെന്നൈ| സജിത്ത്| Last Updated: ശനി, 21 ജനുവരി 2017 (17:20 IST)
യുവജന- വിദ്യാർഥി സമരം ഫലം കണ്ടതോടെ നാളെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താൻ തീരുമാനം.
നാളെ രാവിലെ 10ന് മധുരയിൽവെച്ചാണ് ജെല്ലിക്കെട്ട് നടത്താൻ തീരുമാനമായത്. അതിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഒ. പനീർസെൽവം മധുരയിലേക്ക് തിരിച്ചു.

പാലമേട്ടിലായിരിക്കും ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ജെല്ലിക്കെട്ട് സംബന്ധിച്ച ഓർഡിനൻസ് പുറത്തിറങ്ങി. മന്ത്രിമാരടക്കമുള്ളവർ ജില്ലാ അധികൃതരുമായും ജെല്ലിക്കെട്ട് സംഘടകരുമായും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ജെല്ലിക്കെട്ട് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചില ട്രെയിനുകൾ റദ്ദാക്കിയിരുന്നു. അതിനുപകരമായി എറണാകുളത്തേക്ക് ഇന്ന് ചെന്നൈയിൽനിന്നു സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കൂടാതെ ചെന്നൈ എഗ്മൂർ– എറണാകുളം സ്പെഷൽ (06013) രാത്രി 10.40 ന് ചെന്നൈ എഗ്മൂറിൽനിന്നു പുറപ്പെട്ട് നാളെ രാവിലെ 10.30ന് എറണാകുളത്തുമെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :