ജല്ലിക്കെട്ട് നടത്തുന്നതിന് ശാശ്വതപരിഹാരം വേണമെന്ന് ആവശ്യം; പ്രക്ഷോഭം തുടരുന്നു; മറീനയിലേക്ക് ജനം ഒഴുകും

ജല്ലിക്കെട്ട് പ്രക്ഷോഭം തുടരുന്നു

ചെന്നൈ| Last Modified ഞായര്‍, 22 ജനുവരി 2017 (10:56 IST)
സംസ്ഥാനത്ത് ജല്ലിക്കെട്ട് നടത്തുന്നതിന് ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. ജല്ലിക്കെട്ട് നടത്തുന്നതിനായി ശനിയാഴ്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു.
ഇത് അനുസരിച്ച് ഞായറാഴ്ച മധുര അടക്കമുള്ള സ്ഥലങ്ങളില്‍ ജല്ലിക്കെട്ട് നടത്തും.

എന്നാല്‍, താല്‍ക്കാലികമായ ഓര്‍ഡിനന്‍സ് പോരെന്ന നിലപാടിലാണ് സമരസമിതി. ജല്ലിക്കെട്ട് സ്ഥിരമായി നടത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ ബീച്ചിലടക്കം നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. ലക്ഷങ്ങള്‍ ഇന്ന് മറീനയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, ജല്ലിക്കെട്ട് നടത്തുന്നതിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തില്‍ ​മധുരയില്‍ ഞായറാഴ്​ച ജെല്ലിക്കെട്ട്​ നടക്കാനുള്ള സാധ്യതകള്‍ വിരളമാണ്​. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഒ പനീര്‍സെൽവം വിളിച്ച ഉന്നതതലയോഗം മധുരയില്‍ പുരോഗമിക്കുകയാണ്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :