ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ സ്പെസ് ഷട്ടില്‍ വിക്ഷേപിച്ചു

കൗണ്ട് ഡൗൺ ശനിയാഴ്ച‌ രാത്രി 12 ന് ആരംഭിച്ചിരുന്നു

സ്പെസ് ഷട്ടില്‍ , ഐഎസ്ആര്‍ഒ , ആര്‍എല്‍വി
ചെന്നൈ| jibin| Last Modified തിങ്കള്‍, 23 മെയ് 2016 (08:01 IST)
തദ്ദേശീയമായി നിര്‍മിച്ച പുനരുപയോഗിക്കാവുന്ന സ്പെസ് ഷട്ടില്‍ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ ഏഴിനാണ് അമേരിക്കന്‍ സ്പേസ് ഷട്ടിലിന്റെ ഇന്ത്യന്‍ പകര്‍പ്പായ റീയൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ (ആര്‍എല്‍വി) ഒന്നാമത്തെ പരീക്ഷണപ്പറക്കല്‍ നടത്തിയത്.

ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ച് അന്തരീക്ഷത്തിൽ പ്രവേശിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ആർഎൽവി നിർമിച്ചിരിക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള ഏഴ് മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ശനിയാഴ്ച‌ രാത്രി 12 ന് ആരംഭിച്ചിരുന്നു.

കാഴ്ചയിൽ യുഎസിന്റെ സ്പേസ് ഷട്ടിൽ പോലെ തോന്നും. ഇതു പരീക്ഷണമാണ്. യഥാർഥ വാഹനത്തെക്കാൾ ആറു മടങ്ങ് ചെറുതാണ് ഇപ്പോൾ വിക്ഷേപിക്കുന്നത്. വിമാനത്തിന്റെ മാതൃകയാണ്. 6.5 കിലോമീറ്റർ നീളമുണ്ട്. 1.55 ടൺ ആണ് ഭാരം.
വിക്ഷേപിച്ച് 70 കിലോമീറ്റർ ഉയരത്തിൽ ചെന്നതിനുശേഷം തിരികെ ഭൂമിയിലേക്ക് എത്തും. ബംഗാൾ ഉൾക്കടലിലാണ് ഇതു പതിക്കുക. ഇതിന് ഏകദേശം 20 മിനിറ്റ് സമയമെടുക്കുമെന്നാണ് കരുതുന്നത്.

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ- ടെക്‌നോളജി ഡെമോൺസ്‌ട്രഷൻ (ആർ. എ.. വി- ടി. ഡി )' എന്ന പേരിലുള്ള ബഹിരാകാശ വിമാന മാതൃക ഖര ഇന്ധനം ഉപയോഗിക്കുന്ന ഒൻപത് ടൺ ഭാരമുള്ള ബൂസ്റ്റർ റോക്കറ്റിൽ ഘടിപ്പിച്ചാണ് വിക്ഷേപിക്കുക. ആദ്യമായാണ് വിമാനത്തിന്റെ മാതൃകയിൽ ഒരു സ്പേസ് ഷട്ടിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :