പിഎസ്എല്‍വി വിക്ഷേപണം വിജയം; ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ വാണിജ്യവിക്ഷേപണമെന്ന്

പിഎസ്എല്‍വി , പിഎസ്എൽവി , പിഎസ്എൽവി സി-28
ചെന്നൈ| jibin| Last Modified ശനി, 11 ജൂലൈ 2015 (08:09 IST)
ഇന്ത്യന്‍ സ്പേയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഇസ്രോ) ഏറ്റവും വലിയ വാണിജ്യവിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്നും നടന്നു. റോക്കറ്റിൽ ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങളാണ് ഇസ്രോയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാത്രി 9.58നായിരുന്നു വിക്ഷേപണം.

പിഎസ്എൽവിയുടെ 30മത്തെ വിക്ഷേപണമാണിത്. മൊത്തം 1440 കിലോ ഭാരമാണ് ഉപഗ്രഹങ്ങൾക്കുള്ളത്. 447 കിലോ വീതം ഭാരമുള്ള മൂന്ന് ഡിഎംസി 3 ഉപഗ്രഹങ്ങളാണ് ഇതിൽ പ്രധാനം. ഇതിനു പുറമെ, 91 കിലോ ഭാരമുള്ള സിബിഎൻടി–1, ഏഴു കിലോ ഭാരമുള്ള ഡി ഓർബിറ്റ്സെയിൽ എന്നിവയുമുണ്ട്.

മൂന്നു ഡിഎംസി3 ഭൗമ നിരീക്ഷണ സാറ്റലൈറ്റുകളും രണ്ട് ഓക്സിലിയറി സാറ്റലൈറ്റുകളുമാണ് വിക്ഷേപിച്ചത്. മൂന്നുമീറ്റർ ഉയരവും 447 കിലോഗ്രാം ഭാരവുമുള്ളതാണ് ഡിഎംസി3 സാറ്റലൈറ്റുകൾ. സിബിഎൻടി-1 91 കിലോഗ്രാം ഭാരമുള്ളതും സർവെ സ്പേസ് സെന്റർ നിർമിച്ച നാനോ സാറ്റലൈറ്റ് ഡി-ഓർബിറ്റ് സെയിൽ 7 കിലോഗ്രാം ഭാരമുള്ളതുമാണ്.

ബുധനാഴ്ച രാവിലെ തന്നെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ റോക്കറ്റില്‍ഇന്ധനം നിറക്കല്‍പൂര്‍ത്തിയായി. ഉപഗ്രഹങ്ങളുമായി വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റ് 20 മിനിറ്റിനകം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :