പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായി ഇന്ത്യയുടെ ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍ കിരൺ ബേദി

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായി മുൻ പൊലീസ് ഓഫീസറായ കിരൺ ബേദിയെ രാഷ്ട്രപതി നിയമിച്ചു

ന്യൂഡൽഹി, പുതുച്ചേരി, കിരൺ ബേദി newdelhi, puducheri, kiran bedi
ന്യൂഡൽഹി| സജിത്ത്| Last Modified ഞായര്‍, 22 മെയ് 2016 (16:28 IST)
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായി മുൻ പൊലീസ് ഓഫീസറായ കിരൺ ബേദിയെ രാഷ്ട്രപതി നിയമിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ ഐ പി എസ് ഓഫീസറാണ് കിരണ്‍ ബേദി. 1972ലാണ് അവര്‍ പൊലീസ് സർവീസിൽ പ്രവേശിച്ചത്. ഡൽഹിയില്‍ നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കിരൺ ബേദി മത്സരിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയായിരുന്നു പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള മുപ്പത് സീറ്റില്‍ പതിനഞ്ച് സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തെരഞ്ഞെടുപ്പായിരുന്നു പുതുച്ചേരിയിലേത്. സഖ്യകക്ഷിയായ ഡി എം കെയ്ക്ക് രണ്ടു സീറ്റും ലഭിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :